അലപ്പുഴ: ആലപ്പുഴ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴ ജില്ല കളക്ടര്‍ തിങ്കളാഴ്ച്ച (19.08.2019) അവധി പ്രഖ്യാപിച്ചു. അംഗനവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനസ്ഥാപിച്ചിട്ടില്ലാത്തതിനാലുമാണ് അവധി.
അതേസമയം ജില്ലയിലെ മറ്റ് താലുക്കിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ അംഗന്‍വാടികളും തുറന്നു പ്രവര്‍ത്തിക്കണമെന്നും പോഷകാഹാര വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കളക്ടര്‍ വ്യക്തമാക്കി.
Discussion about this post