കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് പത്ത് കിലോ കഞ്ചാവ് പോലീസ് പിടികൂടി. രണ്ട് പേര് പോലീസ് പിടിയിലായി. തലശ്ശേരി സ്വദേശി പനങ്ങാട്ടുകുന്നേല്‍ റഹീസ്, മരട് മറുതുരുത്തില്‍ അഖിലേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതില്‍ റഹീസ് സിനിമാ രംഗത്ത് മേക്കപ്പ്മാന് ആണെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം ശരിയാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. തമ്മനം വൈലാശ്ശേരി റോഡിലുള്ള ഫ്ളാറ്റിലായിരുന്നു കഞ്ചാവ് കച്ചവടം.
ഈ ഫ്ളാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പോലീസ് റെയ്ഡ് നടക്കുന്ന സമയത്ത് മുറിയില്‍ പത്തു കിലോ കഞ്ചാവ് ഉണ്ടായിരുന്നു. ഇതിനിടെയാണ് രണ്ടു കിലോ കഞ്ചാവ് വാങ്ങാനായി അഖിലേഷ് എത്തുന്നത്. അഖിലേഷ് മുമ്പ് സ്വിഗ്ഗിയില്‍ ജോലി നോക്കിയിരുന്നു.
കോയമ്പത്തൂരില്‍ നിന്നും കാറിലാണ് റഹീസ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കോയമ്പത്തൂര്‍ സ്വദേശി മഹേഷ് എന്നയാളാണ് കഞ്ചാവ് കൈമാറിയതെന്നാണ് റഹീസ് പോലീസിന് നല്കിയ മൊഴി. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Discussion about this post