തിരുവനന്തപുരം: ബാറുകളില്‍ മദ്യം തല്ക്കാലം വിളമ്പില്ല. കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ബാറുകളില്‍ മദ്യം തല്ക്കാലം വിളമ്പേണ്ട എന്ന തീരുമാനത്തിലെത്തിയത്. പെട്ടെന്ന് തീരുമാനം വേണ്ട, ആലോചിച്ച് ചെയ്യാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചു. കര്‍ണാടക, തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരുമാനം ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തും ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുമതി കൊടുക്കാന്‍ ആലോചിച്ചത്.
എക്സൈസ് കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ടും ബാര്‍ ഉടമകളുടെ ആവശ്യവും നീക്കത്തിന് പ്രേരണയായി. എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് അനുകൂല ശുപാര്‍ശയോടെ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തല്ക്കാലം തീരുമാനം എടുക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
എന്നാല്‍ തീരുമാനമെടുക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പെട്ടന്ന് ബാര്‍ തുറക്കല്‍ വേണ്ടെന്ന് മുഖ്യമന്ത്രിയുടെ തീരുമാനം. പ്രതിദിന കോവിഡ് കണക്ക് നാലായിരം കടന്നതിനാലാണ് തീരുമാനം.
Discussion about this post