തിരുവനന്തപുരം: ഔദ്യോഗിക വസതിയിൽ സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രി നിരീക്ഷണത്തിൽ പ്രവേശിച്ചത്.
തിരുവനന്തപുരത്ത് എകെജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഉൾപ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തോമസ് ഐസക് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.
Discussion about this post