മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14492 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 661942 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 297 പേരാണ് മരിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 169516 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 480114 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ബംഗാളിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3232 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 135596 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 2737 പേരാണ് മരിച്ചത്. നിലവില്‍ 27900 ആക്ടീവ് കേസുകളാണ് ഉള്ളത്. 104959 പേര് ഇതിനോടകം രോഗമുക്തി നേടി.
14,492 new #COVID19 cases and 297 deaths reported in Maharashtra today. The total number of positive cases now stands at 6,61,942 including 4,80,114 recoveries and 1,69,516 active cases: State Health department pic.twitter.com/JeTefkG6u4
— ANI (@ANI) August 22, 2020
Discussion about this post