പാലക്കാട്: കോവിഡ് കാലമായതോടെ ആളുകള്‍ കൂടുന്ന ആഘോഷങ്ങള്‍ കുറഞ്ഞു. വിവാഹങ്ങള്‍ പോലും ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം ഉള്പ്പെടുത്തുക്കൊണ്ടായി ചുരുങ്ങി. ദൂരസ്ഥലങ്ങളിലുള്ള പലര്‍ക്കും പ്രിയപ്പെട്ടവരുടെ കല്യാണങ്ങളില്‍ പങ്കെടുക്കാന്‍ എത്താന്‍ കഴിയാതെയായി.
എന്നാല്‍ കൊവിഡ് വില്ലനായി മുന്നിലുള്ളിതിനാല് കൊച്ചുമകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകാന്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തിരിക്കുകയാണ് ഒരു മുത്തച്ഛനും മുത്തശ്ശിയും. കല്‍പ്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാളിനും ഭാര്യ സരസ്വതിയെയും ബംഗളൂരുവിലേക്ക് കൊണ്ടുപോകാനാണ് മകന് നാരായണന് ഹെലികോപ്ടര്‍ വാടകക്കെടുത്തത്.
പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാണ് കുടുംബം ഹെലികോപ്ടറില്‍ പറന്നത്. ലക്ഷ്മി നാരായണന് തൊണ്ണൂറ് വയസും ഭാര്യ സരസ്വതിയ്ക്ക് 85 ഉം പിന്നിട്ടു. കൊച്ചുമകന്റെ കല്യാണത്തിന് പോകുന്നതിനോടൊപ്പം ആദ്യമായി ആകാശ യാത്ര നടത്തിയതിന്റെ സന്തോഷവമുണ്ട് ഇരുവര്‍ക്കും.
പാലക്കാട് നിന്ന് ബെംഗളൂരുവിലേക്ക് എത്താന്‍ ഹെലികോപ്ടറില്‍ ഒരു മണിക്കൂറോളം സഞ്ചരിച്ചാല്‍ മതി. ബെംഗളൂരുവിലെ ചിപ്സന്‍ ഏവിയേഷന്റേതാണ് ഹെലികോപ്ടര്‍ സര്‍വ്വീസ്. ഒരു മണിക്കൂറിന് ഒരു ലക്ഷത്തിനടുത്താണ് ഹെലികോപ്ടറിന്റെ വാടക. കൊച്ചുമകന്റെ വിവാഹത്തില്‍ പങ്കെടുത്ത് ലക്ഷ്മി നാരായണന്റെയും സരസ്വതിയുടെയും മടക്കയാത്രയും ഹെലികോപ്ടറിലാണ്.
Discussion about this post