ടിക് ടോക്ക് ആപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ വിമര്‍ശിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ആര്‍ജെ സലിം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. ചൈനീസ് ആപ്പായ ടിക് ടോക്ക് നിരോധിച്ചത് ആദ്യമായും അവസാനമായും വെറും കൈയ്യടിക്കുവേണ്ടിയുള്ള ഗിമ്മിക്കാണ്.
ചൈനയെ പാഠം പഠിപ്പിക്കുക എന്നതേയല്ല ഇവിടത്തെ ഉദ്ദേശ്യം, രാജ്യത്തെ ജനങ്ങളെ കബളിപ്പിച്ചു മോഡിയെയും ബിജെപിയെയും ചൈനീസ് നാണക്കേടില്‍ നിന്ന് രക്ഷിച്ചെടുക്കുക എന്ന സ്വാര്‍ത്ഥ രാഷ്ട്രീയ താല്‍പ്പര്യം മാത്രമാണിവിടെ ലക്ഷ്യം എന്നും ആര്‍ജെ സലിം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
ടിക് ടോക് നിരോധിക്കുന്നതില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോകാന്‍ സാധ്യതയുള്ളൊരു വശമുണ്ട്. അത് സൈനിക തന്ത്രജ്ഞതയോ രാഷ്ട്രീയമോ അല്ല.
അത് ടിക്ടോക് ഇല്ലാതാവുമ്പോള്‍ അതിന്റെ യൂസേഴ്സ് നേരിടാന്‍ പോകുന്ന (grief) ഗ്രീഫാണ്.
കേള്‍ക്കുമ്പോള്‍ ഓ ഇതാണോ എന്നൊക്കെ തോന്നും, പക്ഷെ അത്ര നിസ്സാരമായ കാര്യമല്ലിത്.
ടിക്ടോക്കിന് ഇന്ത്യയില്‍ ഏതാണ്ട് ഇരുപതുകോടിയോളം യൂസേഴ്സുണ്ട്. അതില്‍ പന്ത്രണ്ടു കോടിയോളം ആക്റ്റീവ് യൂസേഴ്സാണ്. അതായത് അവരുടെ ജീവിതം അവര്‍ ക്രമീകരിച്ചിരുന്നത് ടിക്ടോക്കിനു ചുറ്റുമായിരുന്നു. അവര്‍ നിര്‍മ്മിച്ച കണ്ടന്റുകള്‍, ഇന്ററാക്ട് ചെയ്ത ആളുകള്‍, അതില്ക്കൂടെ അവര്‍ കണ്ടെത്തിയ പുതിയ സെല്‍ഫ് ഇമേജ്, പുതുക്കിപ്പണിത സെല്‍ഫ് അവെയര്‍നസ് അങ്ങനെ ടിക്ടോക് ഈ പന്ത്രണ്ട് കോടിപ്പേരില്‍ ചെറിയ രീതിയിലൊന്നുമല്ല ആഴ്ന്നിറങ്ങിയത്.
ഈ പന്ത്രണ്ടു കോടി എന്ന് പറയുമ്പോള്‍ അത് ഇന്ത്യയുടെ പത്തു ശതമാനം പോപ്പുലേഷനാണ് എന്നോര്‍ക്കണം.
അവര്‍ക്ക് ഒറ്റയടിക്ക് അതെല്ലാം നഷ്ടപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന, ഷോക്ക്, ഗ്രീഫ് ഒക്കെ ചെറിയ അളവിലായിരിക്കില്ല. ഇത് വായിക്കുന്ന ഫേസ്ബുക്കിയന്സിനു മനസ്സിലാവാനൊരു ഉദാഹരണം പറഞ്ഞാല്‍, ഫേസ്ബുക്കില്‍ ശരാശരി ആക്റ്റിവായി നില്‍ക്കുന്നൊരാള്‍ അയാളുടെ ഫേസ്ബുക്ക് ജീവിതത്തില്‍ ആവിഷ്കരിച്ച കണ്ടന്റുകളുണ്ട്, അതിലൂടെ അയാള്‍ നേടിയ അറ്റന്ഷന്, റെക്കഗ്നിഷന്‍, ഫ്രണ്ട്ഷിപ് അങ്ങനെ എന്തെല്ലാമോ ഉണ്ട്. അതൊക്കെയാണ് നമ്മളെ വീണ്ടും വീണ്ടും ഈ ആപ്പിലേക്ക് കേറിയിരിക്കാന്‍ പ്രേരിപ്പിക്കുന്നത്.
കാരണം, ഒറ്റപ്പെടലിനെ, തനിച്ചാവലിനെ, ഒരു ഡിസ്ട്രാക്ഷനും ഇല്ലാത്ത ഒരവസ്ഥയെ നമുക്ക് മരണത്തിനേക്കാള്‍ പേടിയാണ്. അത് നമുക്കറിയില്ലാന്നേ ഉള്ളു. അതിനെപ്പറ്റി നമുക്കൊന്നു ചിന്തിച്ചു നോക്കാനുള്ള ധൈര്യം കൂടി ഉണ്ടാവാറില്ല.
അതുകൊണ്ടു നമ്മള് ഉറപ്പായും ഫലപ്രദമായ ഡിസ്ട്രാക്ഷനുകള്‍ തേടിയിറങ്ങും. ഈ ഫേസ്ബുക്, ട്വിറ്റര്‍, ഗാന, യൂട്യൂബ് etc ഒക്കെയും നല്‍കുന്നത് കൃത്യമായും ഡിസ്ട്രാക്റ്റിവ് എന്റര്റ്റെയിന്മെന്റാണ്. ഒരു തരത്തിലെ വിര്‍ച്വല്‍ ‘രക്ഷപ്പെടല്‍’ മാര്‍ഗ്ഗങ്ങള്‍. ക്രമേണ ഫേസ്ബുക്കിലോ ട്വിറ്ററിലോ നമ്മള് സ്വന്തം ലോകം കെട്ടിപ്പടുക്കും. അങ്ങനെ നമുക്ക് ഫലപ്രദമായി രക്ഷപെടാന്‍ സാധിക്കും.
ഒരു സുപ്രഭാതത്തില്‍ ഫേസ്ബുക് നിരോധിച്ചു എന്ന് കേട്ടാല്‍ ഉറപ്പായും അത് ഒരു യൂസര്‍ എന്ന നിലയില്‍ എന്നെയും മോശമായി ബാധിക്കും. കാരണം അത്രയ്ക്കും സമയവും ഊര്‍ജവും ചിന്തയും ഞാനിവിടെ ചിലവഴിച്ചിട്ടുണ്ട്. അത് വിര്‍ച്വല്‍ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അതെന്നെ സംബന്ധിച്ച് വളരെ റിയലാണ്. ഏത് റിയാലിറ്റിയോളവും തന്നെ റിയല്‍.
അതില്ലാതാവുമ്പോള്‍ എന്റെ ഭൂതകാലത്തിലെ ഏറ്റവും നല്ല എസ്കേപ്പിംഗ് പരിപാടിയാണ് ഇല്ലാതാവുന്നത്. മാത്രമല്ല, എന്നെ ഇനി ആവിഷ്കരിക്കാന്‍ എനിക്ക് മാധ്യമങ്ങളില്ലാതാവും. അത് നേരിടാന്‍ കഴിയാത്തവര്‍ക്ക് ഇത് പല നിലയില്‍ മാനസിക പ്രശ്നമുണ്ടാക്കും.
ഇന്നലെ തന്നെ ഈ വാര്‍ത്ത കേട്ട ഉടനെ ഭ്രാന്ത് പിടിച്ചപോലെ ലൈവ് വന്നവരുടെ മുഖത്തൊക്കെ ഈ പേടിയും വിറങ്ങലും കാണാമായിരുന്നു. അത് തമാശയല്ല. പ്രത്യേകിച്ച് ടിക്ടോക് ഉപയോഗിക്കുന്നവര്‍ നന്നേ ചെറുപ്പമാണ്. 15- 25 എന്നൊക്കെ പറയാവുന്ന പ്രായം. അവര്‍ക്ക് ഈ ഷോക്ക് കുറച്ചധികം വലുതായിരിക്കും. അതിനെ കുറച്ചു കാണാതിരിക്കുക.
VPN എന്നൊരു ഓപ്ഷനുണ്ട് എന്നറിയാതെയല്ല ഇത്രയും പറഞ്ഞത്. എങ്കിലും ഇത് ബാധിക്കപ്പെടാന്‍ പോകുന്നവരുടെ എണ്ണം അപ്പോഴും വലുതായിരിക്കും എന്നുള്ളതുകൊണ്ടാണ്. വിര്‍ച്വല്‍ നഷ്ടവും റിയല്‍ നഷ്ടത്തോളം തന്നെ വലുതാണ്.
****************************
ഒരു വോര്‍ ടാക്റ്റിക് എന്ന നിലയ്ക്ക് ചൈനീസ് ആപ്സ് നിരോധിക്കുന്നത് ചൈനീസ് കോര്‍പൊറേഷനുകള്‍ക്ക് ഒരു തിരിച്ചടി തന്നെയാണ്. റെവെന്യു ഡിപ് വരും. അതുവഴി ചൈനീസ് സര്‍ക്കാരിന്റെമേല്‍ സമ്മര്‍ദ്ദം കൂട്ടാം എന്നും ന്യായം പറയാം. അതൊരു ടാക്റ്റിക് ആണോന്നു ചോദിച്ചാല്‍ ആണ്. പക്ഷെ ചൈനീസ് ഗവമെന്റ് അങ്ങനെയല്ല വര്‍ക്ക് ചെയ്യുന്നത് എന്നാണ് എന്റെയറിവ്. അപ്പോഴും മോദിയുടെ ക്ലോസ് സര്‍ക്കിളില്‍ ഉള്ളവര്‍ക്ക് നിക്ഷേപ താല്‍പ്പര്യങ്ങളുള്ള ആപ്പുകള്‍ നിരോധിച്ചിട്ടില്ല എന്നും ഓര്‍ക്കണം.
ഗ്രൗണ്ടില്‍ ഒരു റിട്ടാലിയേഷനും നടത്താതെ ഓടിയൊളിച്ചിട്ട്, ഒരാളും കടന്നു കയറിയില്ല എന്ന് നുണയും പറഞ്ഞിട്ട് ഇപ്പൊ അവനവന്റെ ബലഹീനത ലോകം മുഴുവന്‍ കാണത്തക്ക രീതിയില്‍ വെളിവാക്കുന്ന പരിപാടിയാണിത്. ഇന്ത്യക്കാര്‍ എന്ന നിലയ്ക്ക് അത് നമുക്ക് മുഴുവന്‍ നാണക്കേടാണ്.
ചൈനയല്ല ഇനി റഷ്യ വന്നു ഇന്ത്യയുടെ അതിര് മാന്തിയാലും നോക്കി നില്‍ക്കരുത്. ഇത്തിരിയുള്ള നേപ്പാളിന് പോലും അതറിയാം. അപ്പോഴാണ് ഇത്രയും മിലിട്ടറി മൈറ്റും വോര്‍ എക്സ്പീരിയന്‍സുമുള്ള നമ്മുടെ രാജ്യം. ഉറപ്പായും യുദ്ധം വേണമെന്നല്ല, പക്ഷെ ഇങ്ങനെ നാണംകെട്ടോടരുത്.
ഈ നീക്കത്തിന്റെ പ്രധാനപ്പെട്ട ഉദ്ദേശ്യം അതൊന്നുമല്ല. ഇത് ആദ്യമായും അവസാനമായും വെറും കൈയ്യടിക്കുവേണ്ടിയുള്ള ഗിമ്മിക്കാണ്. ചൈനയെ പാഠം പഠിപ്പിക്കുക എന്നതേയല്ല ഇവിടത്തെ ഉദ്ദേശ്യം, രാജ്യത്തെ ജനങ്ങളെ കബളിപ്പിച്ചു മോദിയെയും ബിജെപിയെയും ചൈനീസ് നാണക്കേടില്‍ നിന്ന് രക്ഷിച്ചെടുക്കുക എന്ന സ്വാര്‍ത്ഥ രാഷ്ട്രീയ താല്‍പ്പര്യം മാത്രമാണിവിടെ ലക്ഷ്യം.
അര്‍ണബ് പോലുള്ള മോദിയുടെ വാലാട്ടിപ്പട്ടികളുടെ, ഐറ്റി സെല്ലിന്റെയൊക്കെ മുഴുവന്‍ ജോലിയും ഇനിയിതാണ്. ഇവര്‍ക്ക് രാജ്യം തന്നെ തകര്‍ന്നാലും അധികാരം നിലനിര്‍ത്തണം എന്നതിനപ്പുറത്തേയ്ക്ക് ഒരു ചിന്തയുമില്ല.
ഇവനൊക്കെയാണ് ബാക്കി മനുഷ്യരുടെ രാജ്യ സ്നേഹം അളക്കാന്‍ നടക്കുന്നത്.
Discussion about this post