ചെന്നൈ: ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ഇപ്പോള്‍ തമിഴ്നാടിനാണ് ഭീഷണിയായി നില്‍ക്കുന്നത്. കൊറോണ വൈറസ് ഇപ്പോള്‍ തമിഴ്നാട്ടില്‍ സാമൂഹിക വ്യാപമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ വൈറസ് രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നുവോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.
അവശ്യ സാധനങ്ങളുടെ വില്പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകള്‍ രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെയെ തുറക്കൂ. ചരക്ക് വാഹനങ്ങളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ ചെന്നൈയില്‍ പ്രവേശിപ്പിക്കൂ. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയക്രമവും വെട്ടിച്ചുരുക്കി.
മാര്‍ച്ച് 15 ന് ശേഷം വിദേശത്ത് നിന്ന് എത്തിയവരേയും സമ്പര്‍ക്കം പുലര്‍ത്തിയവരേയും നിരീക്ഷണത്തിലാക്കും. ഇതുവരെ അമ്പത് പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ റെയില്‍വേ ആശുപത്രിയിലെ ഡോക്റായ കോട്ടയം സ്വദേശിനിക്കും ഇവരുടെ പത്ത് മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധിതര്‍ അറിയിച്ചു.
Discussion about this post