ബിജ്നോര്‍: അത്താഴത്തിന് മനുഷ്യ മാംസം പാകം ചെയ്ത് വിളമ്പിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. യുവാവ് പാചകം ചെയ്ത വിഭവത്തില്‍ മനുഷ്യ മാംസവും കൈയും വിരലും കണ്ട് ഞെട്ടിയ ഭാര്യ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ശ്മശാനത്തില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ വെട്ടിയെടുത്ത് കവറിലാക്കി കൊണ്ടുവന്നാണ് ഇയാള്‍ പാചകം ചെയ്തത്. ഇയാള്‍ മാംസം കൊണ്ട് വന്നപ്പോള്‍ ഭാര്യ പുറത്തുപോയിരിക്കുകയായിരുന്നു. ശേഷം അവര്‍ തിരിച്ചെത്തുമ്പോള്‍ ഇയാള്‍ മനുഷ്യമാംസം വറുത്തെടുക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട ഭാര്യ അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തുന്നതുവരെ അയല്‍ക്കാര്‍ ഇയാളെ പൂട്ടിയിട്ടു. തുടര്‍ന്ന് തിക്കോപുര് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാള്‍ കടുത്ത മദ്യപാനിയാണെന്ന് പോലീസ് പറയുന്നു. കുറച്ച് ദിവസം മുമ്പ് ഇയാള്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post