കൊച്ചി: ആരുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും കുട്ടികളുടെ ആഗ്രഹങ്ങള്‍ ഒരിക്കലും തള്ളിക്കളയരുത്, അതങ്ങ് സാധിച്ചുകൊടുക്കണമെന്നാണ് പൊതുവെ പറയപ്പെടുന്നത്. അങ്ങനെ സാധിച്ചു കൊടുക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട്. അതില്‍ ഒരാളുടെ വീഡിയോ ആണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അത് മറ്റാരുമല്ല ഒരു ബസ് കണ്ടക്ടറുടേതാണ്. ചീത്തവിളിച്ചും കുട്ടികളോടും പരുഷമായി പെരുമാറുന്ന കണ്ടക്ടര്‍ മാത്രമല്ല, കുട്ടികളോട് സ്നേഹത്തോടെയും വാത്സല്യത്തോടെയും ഇടപഴകുന്നവരും ഉണ്ടെന്ന് പറഞ്ഞുവെയ്ക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.
ഒരു ബസ് യാത്രയ്ക്കിടെയാണ് സംഭവം. ബസില്‍ യാത്ര ചെയ്യുകയായിരുന്ന ബാലന് തനിക്കുള്ള ടിക്കറ്റ് സ്വന്തമായി ടിക്കറ്റ് മെഷീനില്‍ നിന്ന് അടിച്ചോട്ടെ എന്ന് ചോദിക്കുകയായിരുന്നു കുഞ്ഞിന്റെ നിഷ്കളങ്കമായ ആ ചോദ്യത്തില്‍ കണ്ടക്ടര്‍ ആദ്യം പുഞ്ചിരി തൂകി. ശേഷം കുട്ടിയുടെ അടുത്ത് ചാരി നിന്ന് സ്നേഹത്തോടെ അവന്റെ കൈകള്‍ പിടിച്ച് ടിക്കറ്റ് മെഷീനില്‍ സംഖ്യകള്‍ അടിക്കുകയും ടിക്കറ്റ് എടുക്കുകയും ചെയ്തു.
ഇതോടെ തന്റെ ആഗ്രഹം നിറവേറിയ സന്തോഷം ആ കൊച്ചു ബാലന്റെ മുഖത്ത് പ്രകടമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ‘ഈ കുട്ടിയുടെ ചെറിയ ആഗ്രഹം സാധിച്ചു കൊടുത്ത് അവന്റെ വലിയ സന്തോഷത്തില്‍ പങ്കാളി ആയ ബസ് കണ്ടക്ടര്‍ക്ക് അഭിനന്ദനങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് കണ്ടക്ടറെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post