ചെന്നൈ: സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ രജനീകാന്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു. താരത്തിന്റെ ‘ദര്‍ബാര്‍’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയ്യേറ്ററുകളിലേക്ക് മാര്‍ച്ച് നടത്താനാണ് വിവിധ തമിഴ് സംഘടനകളുടെ ആഹ്വാനം. രജനീകാന്ത് ബിജെപിയോട് ചേര്‍ന്ന് നില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും തമിഴ് സംഘടനകള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസും രജനീകാന്തിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാറിനെ കുറിച്ച് വാസ്തവ വിരുദ്ധ പ്രചാരണമാണ് രജനീകാന്ത് നടത്തുന്നതെന്ന് കോണ്‍ഗ്രസ് തമിഴ്നാട് അധ്യക്ഷന്‍ കെഎസ് അളഗിരി പറഞ്ഞത്. പെരിയാറിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ രജനീകാന്തിനെതിരെ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. രജനീകാന്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പെരിയാര്‍ ദ്രാവിഡ കഴകം. പ്രതിഷേധം ശക്തമായതോടെ താരത്തിന്റെ പോയസ് ഗാര്‍ഡനിനെ വസതിക്ക് സമീപം കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം പെരിയാറിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രജനീകാന്ത്. 1971 ലെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് താന്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയത്. അതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് രജനീകാന്ത് വ്യക്തമാക്കിയത്. 1971 ല്‍ അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി ശ്രീരാമന്റെയും സീതയുടെയും നഗ്ന ചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്ന രജനീകാന്തിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജനുവരി 14ന് ചെന്നൈയില്‍ നടന്ന തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയിലാണ് താരം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
Discussion about this post