കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൗരത്വരേഖ ചോദിച്ച് വിവരാവകാശ അപേക്ഷ. രാജ്യത്ത് ഒന്നടങ്കം പൗരത്വ നിയമ ഭേദഗതിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും പ്രതിഷേധം കനക്കുന്നതിനിടെ നിയമം നടപ്പിലാക്കിയതിന് പിന്നാലെയാണ് മോഡിയുടെ പൗരത്വ രേഖ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ അപേക്ഷ നല്‍കിയത്.
ചാലക്കുടി വിആര്‍പുരം സ്വദേശി കല്ലുവീട്ടില്‍ ജോഷിയാണ് പൗരത്വ രേഖ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോഡി ഇന്ത്യന്‍ പൗരന് ആണ് എന്ന് തെളിയിക്കാന്‍ ഉതകുന്ന ആധികാരിക രേഖകള്‍ വിവരാവകാശ നിയമപ്രകാരം അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൗരത്വരേഖ ലഭിച്ചാല്‍ അത് പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്കും രേഖ സൂക്ഷിച്ചാല്‍ മതിയല്ലോയെന്നും അതിനു വേണ്ടിയാണ് അപേക്ഷ നല്‍കിയതെന്നും ജോഷി പറഞ്ഞു.പ്രധാനമന്ത്രിയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവാദം തുടരുകയാണ്. അതിനിടെയാണ് ഇപ്പോള്‍ പൗരത്വ രേഖ ആവശ്യപ്പെട്ടുകൊണ്ട് ജോഷി രംഗത്തെത്തിയത്.
Discussion about this post