ലഖ്നൗ: പൗരത്വ നിയമ ഭേദതിയെ പിന്തുണച്ച ബിഎസ്പി എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് പാര്‍ട്ടി അധ്യക്ഷ മായാവതി. പതേരിയ എംഎല്‍എ രമാബായി പരിഹാറിനെയാണ് ബിഎസ്പിയില് നിന്ന് സസ്പെന്‍ഡ് ചെയ്തത്. മായാവതി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും എംഎല്‍എക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ‘ബിഎസ്പി അച്ചടക്കമുള്ള പാര്‍ട്ടിയാണ്. അത് തകര്‍ക്കുന്നത് പാര്‍ട്ടി എംപിയായാലും എംഎല്‍എ ആയാലും നടപടി എടുക്കും’മായാവതി ട്വിറ്ററില്‍ കുറിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലപാട് എടുത്ത പാര്‍ട്ടിയാണ് ബിഎസ്പി. എന്നാല്‍ ഇതിനൊക്കെ വിപരീതമായിട്ടാണ് രമാബായി പരിഹാര്‍ നിയമത്തെ പിന്തുണച്ചത്. പാര്‍ട്ടി നയത്തില്‍ നിന്ന് വ്യതിചലിക്കുന്നതില്‍ നേരത്തെ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു’-മായാവതി മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
Discussion about this post