യമുനാ നഗര്‍: ഹരിയാനയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. യമുനനഗര്‍ ജില്ലയിലെ ബിലാസ്പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ നൈവാല ഗ്രാമത്തിലാണ് സംഭവം. ഒക്ടോബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം രാത്രി വീട്ടിലെത്തിയ ഭര്‍ത്താവ് ആലിംഗീര് (42) ഭാര്യ നസ്രീനയുമായി (36) കലഹിച്ചിരുന്നു.
തുടര്‍ന്നാണ് കൊലപാതകം നടന്നത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. ആലിംഗീറിന്റെ സഹോദരന് ഗഫൂറിന്റെ പരാതിയെത്തുടര്‍ന്നാണ് ബിലാസ്പൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വെള്ളിയാഴ്ച നസ്രീനയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ശനിയാഴ്ച ഏകദിന പോലീസ് റിമാന്‍ഡില്‍ വിട്ടതായി ബിലാസ്പൂര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാകേഷ് കുമാര്‍ പറഞ്ഞു.
Discussion about this post