ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ചിത്രീകരിക്കുന്നതിന് മലയാള മാധ്യമങ്ങള്‍ക്ക് വിലക്ക്. സംപ്രേഷണാവകാശം സ്വന്തമാക്കിയ സ്റ്റാര്‍ സ്പോര്‍ട്സിന്റെ സമ്മര്‍ദ്ദം മൂലമാണെന്നാണ് സൂചന. എതിര്‍പ്പുമായി ചുണ്ടനിതര വള്ളങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കാനിരിക്കെയാണ് മലയാളം ചാനലുകള്‍ക്ക് സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വിലക്ക് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല.
പുന്നമടക്കായലില്‍ ഇന്ന് രാവിലെ മുതലാണ് മത്സരം. 23 ചുണ്ടന്‍വള്ളങ്ങള്‍ പങ്കെടുക്കും. നെഹ്റു ട്രോഫിക്കൊപ്പം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് കൂടി നാളെ തുടക്കമാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറാണ് മുഖ്യാഥിതി ആകുന്നത്. വിവിധ വിഭാഗങ്ങളിലായി 79 വള്ളങ്ങള്‍ മത്സരിക്കും. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കമാകും.
Discussion about this post