ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിനായി രാമോജി ഫിലിം സിറ്റിയില്‍ കൂറ്റന്‍ സെറ്റിട്ടതൊക്കെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനയില്‍ അപൂര്‍വ്വ നേട്ടം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് ഈ ചിത്രം.
ചൈനയില്‍ റിലീസ് ചെയ്യുന്ന ചിത്രം അവിടെ സബ്ടൈറ്റിലോടെ അല്ല പ്രദര്‍ശനത്തിന് എത്തുന്നത്. പകരം ചൈനീസ് ഭാഷയില്‍ ചിത്രം പൂര്‍ണമായും ഡബ്ബ് ചെയ്താവും എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ആശിര്‍വാദ് സിനിമാസും ചൈനയിലെ നിര്‍മ്മാതാക്കളും കരാര്‍ ഒപ്പുവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ചൈനീസ് ഭാഷയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് സ്വന്തമാകും.
മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, അര്ജുന്, സിദ്ദിഖ്, സംവിധായകന് ഫാസില്‍, മുകേഷ്, പ്രഭു എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post