ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. പത്മരാജന്റെ തൂവാനത്തുമ്പികള്‍ക്ക് ശേഷം മോഹന്‍ലാല്‍ 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണിത്. കിടിലന്‍ ഒരു ഫാമിലി എന്റര്ടെയ്നര് ആയിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
‘ലൂസിഫറി’ന്റെ ഗംഭീര വിജയത്തിന് ശേഷം തീയ്യേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. നവാഗതരായ ജിബി-ജോജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഹണി റോസാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കെപിഎസി ലളിത, സിദ്ദിഖ്, സലിംകുമാര്‍, അശോകന്, ധര്മ്മജന്, കൈലാഷ്, അജു വര്‍ഗീസ്, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഓണത്തിന് തീയ്യേറ്ററുകളിലെത്തും.
Discussion about this post