തിരുവനന്തപുരം: ഇന്ന് സോഷ്യല്‍മീഡിയയിലെ താരമാണ് തിരുവനന്തപുരം നഗരപിതാവായ വികെ പ്രശാന്ത്. പ്രളയം നാശം വിതച്ച മലബാറിന് സഹായങ്ങളുടെ ഒഴുക്കാണ് അദ്ദേഹം നടത്തിയത്. ഇത് തന്നെയാണ് അദ്ദേഹത്തെ സമൂഹമാധ്യമങ്ങള്‍ കൊണ്ടാടുവാന്‍ കാരണം. വികെ പ്രശാന്തിന്റെ നന്മയും സഹായങ്ങളും വാഴ്ത്തുകയാണ് ഇന്ന് കേരളക്കര. അതുപോലെ സമൂഹമാധ്യമങ്ങളും. ഇപ്പോള്‍ അദ്ദേഹത്തെ വാഴ്ത്തി നിരവധി ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
ഇതിനോടകം 50ഓളം ലോഡുകള്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്ന് അയച്ചു കഴിഞ്ഞു. നൂറ് തികയ്ക്കുമോ എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ സംശയം. കണ്ണടയ്ക്കാതെ കാത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. നിലവില്‍ 53,54 ഫില്ലിങ്ങില്‍ ആണെന്ന് നഗരപിതാവായ വികെ പിശാന്ത് പറയുന്നത്. രാത്രിയും വിശ്രമമില്ലാതെ അവശ്യസാധനങ്ങള്‍ അയച്ചു കൊണ്ടേയിരിക്കുകയാണ്.
രാത്രിയും പകലുമില്ലാതെ മേയറും വോളണ്ടിയര്‍മാരും പ്രളയദുരിതം നേരിടുന്ന ജനതയ്ക്കായി സഹായമെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. മേയര്‍ക്കൊപ്പം ഒരുകൂട്ടം ചെറുപ്പക്കാരും കൂടിയതോടെ സംഗതി കളര്‍ഫുള്ളായി. കുമിഞ്ഞ് കൂടുന്ന സാധനങ്ങള്‍ കോര്പ്പറേഷന് ഓഫീസില്‍ വെക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. മേയര്‍ ബ്രോ, നിങ്ങള്‍ മരണ മാസാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.
രസകരമായ ട്രോളുകള്‍ കാണാം;
Discussion about this post