തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളുടെ വരവും കല്യാണ സീസണും കടുത്ത വേനലുമാണ് കേരളത്തില്‍ പച്ചക്കറി വില വര്‍ധിക്കാന്‍ കാരണമായത്. ബീന്‍സ്, തക്കാളി, പച്ചമുളക്, കാരറ്റ്, ചെറിയ ഉള്ളി, പാവയ്ക്ക, നാരങ്ങ എന്നിവയുടെ വില 60ന് മുകളിലായി.
അതേസമയം അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളുടെ വിലയേക്കാള്‍ അധികമാണ് നാടന്‍ പച്ചക്കറികള്‍ക്ക്. പൊതുവിപണിയില്‍ ഒരു കിലോ നാരങ്ങയ്ക്ക് 170 രുപയാണ്. ഒരു നാരങ്ങയ്ക്ക് ഏഴുമുതല്‍ പത്തുരൂപ വരെ വിലയുണ്ട്.
നാടന്‍ തക്കളി കിലോയ്ക്ക് 80 രൂപയാണ് വിപണിയില്‍. ഇതോടെ പല പച്ചക്കറി വ്യാപാരികളും പച്ചക്കറികള്‍ കിറ്റുകളായി നല്‍കുന്നത് നിര്‍ത്തിയിട്ടുണ്ട്. റംസാന് വ്രതം ആരംഭിച്ചതോടെ പഴവര്‍ഗങ്ങളുടെ വിലയും ഉയരുകയാണ്.
Discussion about this post