മുതിര്‍ന്നവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ക്ക് വരെ ഏറെ പ്രിയമുള്ള ഒന്നാണ് ന്യൂഡില്‍സ്. എളുപ്പത്തില്‍ വേഗം പാകം ചെയ്ത് എടുക്കാം എന്നതാണ് മറ്റൊരു വസ്തുത. ക്ലാസ് കഴിഞ്ഞ് വിശന്ന് കയറി വരുന്ന കുട്ടികള്‍ക്ക് വേഗത്തില്‍ തന്നെ പാകം ചെയ്ത് ചൂടോടെ നല്കാനാവുമെന്നത് അമ്മമാരുടെ ആശ്വാസം കൂടിയാണ്. ഇടയ്ക്ക് ന്യൂഡില്‍സ് ആരോഗ്യത്തിന് ഹാനികരമാണെന്നൊക്കെ വാര്‍ത്തകള്‍ വന്നെങ്കിലും വീണ്ടും ഈ ഭക്ഷണം പ്രിയങ്കരമായി തുടങ്ങുകയാണ്.
പക്ഷേ ഇപ്പോള്‍ ന്യൂഡില്‍സിന്റെ മറ്റൊരു ഉപയോഗം കൂടി സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. മറ്റൊന്നുമല്ല പൊളിഞ്ഞ് ഇളകിയത് എളുപ്പത്തില്‍ ഒട്ടിക്കാന്‍ സാധിക്കുമെന്ന്. കണ്ണ് മിഴിക്കേണ്ട, സംഭവം സത്യമാണ്. ഇവിടെ പൊളിഞ്ഞ് ഇളകിയ വാഷ്ബെയ്സിന്റെ ഭാഗ്യം ന്യൂഡില്‍സ് വെച്ച് അടക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
പൊട്ടിയ ഭാഗത്തേക്ക് രണ്ട്പാക്കറ്റ് പൊട്ടിച്ച ന്യൂഡില്‍സ് വെച്ചശേഷം പശ തേക്കുന്നു. ശേഷം നൂഡില്‍സ് രാകിമിനുക്കി സിമന്റുപോലെ പൊട്ടിയഭാഗത്ത് തേച്ച് ഒട്ടിച്ചു. തുടര്‍ന്ന് വെള്ള സ്പ്രേ പെയ്ന്റ് കൊണ്ട് ഈ ഭാഗം മറച്ചു. പണി കഴിഞ്ഞപ്പോള്‍ വാഷ്ബെയ്സന് പൊട്ടിയതാണെന്ന് ആര്‍ക്കും തോന്നുകയുമില്ല. അത്ര ഭംഗിയായിട്ടാണ് നൂഡില്‍സ് കൊണ്ട് പൊട്ടിയഭാഗം യോജിപ്പിച്ചത്. നൂഡില്‍സ് കൊണ്ട് പൊട്ടല്‍ ശരിയാക്കുന്ന വിഡിയോ നിരവധി പേര് ഇതിനോടകം കണ്ട് കഴിഞ്ഞു.
Discussion about this post