ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. പഠനമുറിയിലാണ് കുട്ടി ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ 11.30 മണിയോടെയാണ് സംഭവം. അതേസമയം ഇംഗ്ലീഷ് അധ്യാപകന് ഇ-മെയില്‍ വഴി ആത്മഹത്യാ കുറിപ്പ് അയച്ചശേഷമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.
കുറിപ്പ് ലഭിച്ച അധ്യാപകന് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പഠന മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ വിദ്യാര്‍ത്ഥിയെ കാണുന്നത്. രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവത്തില്‍ ദുരൂഹതകളൊന്നും ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post