ഉജ്ജയ്ന്‍: നരേന്ദ്രമോഡിയുടെ മാതാപിതാക്കളെ താന്‍ ഒരിക്കലും അപമാനിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ ഉജ്ജയ്നില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ‘മോദിജി വെറുപ്പോടെയാണ് സംസാരിക്കുന്നത്.
അദ്ദേഹം എന്റെ പിതാവിനെയും, മുത്തശിയെയും, മുത്തച്ഛനെയും അപമാനിച്ചു. പക്ഷേ, ഞാന്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും അദ്ദേഹത്തിന്റെ കുടുംബത്തെയോ, അദ്ദേഹത്തിന്റെ മാതാവിനെയോ പിതാവിനെയോ കുറിച്ച് സംസാരിക്കില്ല. ഞാന്‍ മരിച്ചാലും ഒരിക്കലും അദ്ദേഹത്തിന്റെ മാതാവിനെയും പിതാവിനെയും അപമാനിക്കില്ല’ രാഹുല്‍ പറഞ്ഞു.
‘അത് ഞാന്‍ ആര്‍എസ്എസുകാരനോ, ബിജെപിക്കാരനോ അല്ലാത്തത് കൊണ്ടും, കോണ്ഗ്രസുകാരന് ആയതുകൊണ്ടുമാണ്. എനിക്ക് നേരെ വിതറുന്ന വെറുപ്പിന് ഞാന്‍ സ്നേഹം തിരികെ തരും.. മോഡിജിയെ ഞങ്ങള്‍ സ്നേഹം കൊണ്ട് പരാജയപ്പെടുത്തും’- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post