സമൂഹമാധ്യമങ്ങളിലിപ്പോള് വൈറലായിരിക്കുന്നത് ഒരു കുട്ടിയെ കയറില്‍ കെട്ടി ഉയര്‍ത്തി വലിയ പ്ലാവില്‍ നിന്ന് ചക്കയിടുന്ന വീഡിയോയാണ്. ചക്ക പറിക്കാന്‍ കുട്ടിയുടെ കൈയ്യില്‍ ഒരു കത്തിയും ഉണ്ട്. കയര്‍ മരത്തിന് മുകളിലിട്ട് കുട്ടിയെ കെട്ടി വലിക്കുകയാണ്.
അതേസമയം വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അവനെതിരെ കേസ് എടുക്കണം, ഇത് കണ്ടിട്ടുതന്നെ പേടിയാകുന്നു .ഇതൊരു ബാലപീഡനമാ . 1098 ല്‍ വിളിച്ചുപറയേണ്ട കുട്ടികള്‍ക്കെതിരെയുള്ള ഒരു കുറ്റമാണ്, നിയമത്തിനു മുന്പില് ഈ വീഡിയോ എത്തിച്ച് ഇവനു ശിക്ഷ വാങ്ങിച്ചു കൊടുക്കണം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒരു വിലയുമല്ലേ എങ്ങോട്ടാണ് ഈ നാടിന്റെ പോക്ക്..എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
വീഡിയോ
Discussion about this post