ന്യൂഡല്‍ഹി; ടിക് ടോക് ആപ്പ് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിലെ വിവാദ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടെന്ന കമ്പനിയുടെ മറുപടി അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. ആപ്പ് വീണ്ടും പ്ലേസ്റ്റോറില്‍ ലഭ്യമാകും.
അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും സംസ്കാരിക മൂല്യങ്ങള്‍ തകര്‍ക്കുന്നുവെന്നും ആരോപിച്ച് നല്കിയ ഹര്‍ജിയിലാണ് ടിക് ടോക് നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരിവിറക്കിയത്. ഏപ്രില്‍ മൂന്നിനാണ് ടിക് ടോക് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.
ചൈനീസ് ആപ്പായ ടിക് ടോക് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ഇന്ത്യക്കാരാണ് മുന്നില്‍. പ്രതിമാസം രാജ്യത്ത് 12 കോടി സജീവ ഉപഭോക്താക്കളാണ് ടിക് ടോകിനുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ടിക് ടോകിന്റെ 50 കോടി ഉപഭോക്താക്കളില്‍ 39 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.
Discussion about this post