തൃശ്ശൂര്‍: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടന് ബിജു മേനോന്റെ ഫേസ്ബുക്ക് പേജില്‍ ഒരു കൂട്ടം പ്രതിഷേധവും രോഷവും പ്രകടപ്പിച്ചതിനു പിന്നാലെ നടി പ്രിയാ വാര്യര്‍ക്ക് നേരെയും പൊങ്കാല.
പുതുതായി പങ്കുവെച്ച ചിത്രത്തിനു താഴെ രൂക്ഷമായ രേഷപ്രകടനമാണ് നടക്കുന്നത്. പ്രിയയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പേജിലാണ് രോഷം നിറഞ്ഞ കമന്റുകള്‍ നിറയുന്നത്. പ്രിയ വര്‍ഗീയ വാദിയാണെന്നും സംഘിയാണെന്നുമാണ് കൂടുതലും നിറയുന്ന കമന്റുകള്‍.
തൃശ്ശൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് പ്രിയ സുരേഷ് ഗോപിക്ക് അനുകൂലമായി സംസാരിച്ചത്. ഇതേ പരിപാടിയില്‍ പങ്കെടുത്ത് സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചതിനാണ് നടന് ബിജു മേനോനും സോഷ്യല്‍മീഡിയയുടെ ഇരയായത്. പ്രിയാ വാര്യര്‍ക്ക് നേരെ അസഭ്യ വര്‍ഷവും നടക്കുന്നുണ്ട്.
Discussion about this post