മലപ്പുറം: മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായി പെരുന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് പുറപ്പെടുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിനെയും കൊണ്ടാണ് തിരുവനന്തപുരം ശ്രീ ചിത്തിരയിലേക്ക് ആംബുലന്‍സ് പുറപ്പെടുന്നത്. വേങ്ങൂര്‍ സ്വദേശികളായ കളത്തില്‍ നജാദ് – ഇര്‍ഫാന ദമ്പതികളുടെ മകനാണ്.
പെരിന്തല്‍മണ്ണയിലെ അല്‍ഷിഫ ആശുപത്രിയില്‍ നിന്ന് വൈകീട്ടോടെ ആംബുലന്‍സ് പുറപ്പെടും. ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള KL 02 BD 8296 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടുപോകുക. ഇതിനായി മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസില്‍ സഹായമഭ്യര്ത്ഥിച്ചെന്ന് ബന്ധുക്കല്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് 15 ദിവസം പ്രായമായ കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടത്. എന്നാല്‍ ആരോഗ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് കുട്ടിയെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു
Discussion about this post