കോട്ടയം: അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ എസ്ഐ ഷാജുദ്ദീന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് എസ്ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് പോലീസിന്റെ വിശദീകരണം.
എന്നാല്‍ അറസ്റ്റിലായ എസ്ഐയെ ജയിലില്‍ കൊണ്ടുപോകുന്നത് തടയാന്‍ നടത്തിയ തന്ത്രപരമായ നീക്കമാണിതെന്ന് പരക്കെ ആരോപണമുണ്ട്. എസ്ഐ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ നാഗമ്പടം ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് ക്വാര്‍ട്ടേഴ്സിലേക്ക് കൂട്ടികൊണ്ടുപോയത് എന്നാണ് ആരോപണം.
അതേസമയം എസ്ഐ കേസില്‍ കുറ്റക്കാരനാണോയെന്ന അന്വേണത്തിലാണ് പോലീസ്. പ്രതിയായ എസ്ഐയെ റിമാന്‍ഡ് ചെയ്തു. കൂടാതെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഷാജുദ്ദീനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
Discussion about this post