കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തൂണേരിയില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്നലെ രാത്രി 11.50 ഓടെയാണ് ബോംബേറ് ഉണ്ടായത്. സംഭവത്തില്‍ മുസ്ലീം ലീഗ് ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
നാദാപുരം പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു. ഡിവൈഎഫ്ഐയുടെ ഷെഡ് കത്തിച്ചതിനെ തുടര്‍ന്നാണ് ലീഗ് ഓഫീസിന് നേര്‍ക്കും ആക്രമണം ഉണ്ടായതെന്നാണ് ആരോപണം.
Discussion about this post