കോഴിക്കോട്: ഫിറോസ് കുന്നംപറമ്പില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച അഭിരൂപയുടെ വേദനനിറഞ്ഞ ജീവിതത്തിന് അല്പം ആശ്വാസം. കരള്‍ രോഗം ബാധിച്ച ആ കുരുന്നിന്റെ ചികിത്സയ്ക്ക് അരക്കോടി രൂപ സഹായം ലഭിച്ചു.
കരള്‍ രോഗിയായ ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് അഭിരൂപ. വേദനകൊണ്ട് വാവിട്ട് കരയുകയാണ് കുഞ്ഞ്. ഫിറോസ് കുഞ്ഞിന്റെ അവസ്ഥ സോഷ്യല്‍ ലോകത്ത് വീഡിയോ സഹിതം പങ്കുവെച്ചപ്പോള്‍ കരഞ്ഞത് കേരളക്കര ഒന്നാകെ… ശേഷം മൂന്നു ദിവസത്തിനുള്ളില്‍ 50 ലക്ഷം രൂപയ അക്കൗണ്ടിലേക്കെത്തി.
തന്റെ പൊന്നോമനയ്ക്ക് കരള്‍ പകുത്ത് നല്കാന് ആ അമ്മ മനസ് തയ്യാറായിരുന്നു എന്നാല്‍ പരിശോധന നടത്താന്‍ പോലും ഈ കുടുംബത്തിന്റെ കയ്യില്‍ പണമില്ലായിരുന്നു. കനാലിന്റെ വശത്തെ പുറംപോക്ക് ഭൂമിയില്‍ കെട്ടിയുണ്ടാക്കിയ കുടിലിലാണ് ഈ കുടുംബം കഴിയുന്നത്. പെയിന്റിങ് തൊഴിലാളിയായ അച്ഛന് പ്രതീഷിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.
കരള്‍രോഗം ബാധിച്ച് വീര്‍ത്ത് പൊട്ടാറായ വയറുമായി അവന് കരയുമ്പോള്‍ കണ്ടുനില്‍ക്കാനെ മാതാപിതാക്കള്ക്കായിരുന്നുള്ളൂ. 30 ലക്ഷത്തോളം രൂപയാണ് കുട്ടിയുടെ ചികില്‍സയ്ക്ക് വേണ്ടിയിരുന്നത്. പക്ഷേ ആ കുഞ്ഞിന്റെ അവസ്ഥ കണ്ടറിഞ്ഞ് മലയാളി നല്‍കിയത് അരക്കോടി രൂപയാണ്. അഭിരൂപ ജീവിത്തതിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് ഫിറോസ് അറിയിച്ചു. മാത്രമല്ല ഇനി ഈ അക്കൗണ്ടിലേക്ക് പണം അയക്കേണ്ടതില്ലെന്നും അദ്ദേഹം വിഡിയോയില്‍ വ്യക്തമാക്കുന്നു.
Discussion about this post