ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ ചേരി രൂപീക്കാനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ സംരക്ഷണത്തിനായി നമുക്ക് ഒരുമിക്കണമെന്നും ജനാധിപത്യം അത് അനുശാസിക്കുന്നുവെന്നും നായിഡു വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയ്ക്ക് പുറമെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരത് പവാര്‍, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള എന്നിവരുമായും ചന്ദ്രബാബു നായിഡു കൂടികാഴ്ച്ച നടത്തി. തെലുങ്കുദേശം പാര്‍ട്ടി നേതാവും മറ്റ് പ്രതിപക്ഷ പാര്‍ട്ടിയുമായുള്ള രണ്ടാമത്തെ കൂടികാഴ്ച്ചയാണ് ഇപ്പോള്‍ നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
കൊല്‍ക്കത്തയില്‍ നടക്കുന്ന റാലിയില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പങ്കെടുക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും ബാക്കി കാര്യങ്ങള്‍ അന്ന് ചര്‍ച്ച ചെയ്യുമെന്നും നായിഡു പറഞ്ഞു. ‘മമതാജിയുടെ ക്ഷണം ഉണ്ട്. എല്ലാവരും എത്തുമെന്നാണ് പ്രതീക്ഷ.ആവശ്യമാണെങ്കില്‍ കൊല്‍ക്കത്തയിലെ റാലിക്ക് ശേഷം രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.’-നായിഡു പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാനായി എല്ലാവരും ഒരുമിക്കണം. ജനാധിപത്യം അത് അനുശാസിക്കുന്നു.എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ രാഷ്ട്രീയമായി ചില നിര്‍ബന്ധങ്ങള്‍ ഉണ്ടാവും. എന്നാല്‍ ദേശീയ തലത്തില്‍ ഒരുമിക്കാന്‍ നമ്മള് ശ്രമിക്കണമെന്നും നായിഡു വ്യക്തമാക്കി.
Discussion about this post