ലഖ്നൗ: ബുലന്ദ്ശഹര്‍ കലാപത്തിനിടെ കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ്കുമാറിനെ മഴു കൊണ്ട് വെട്ടിയയാള്‍ അറസ്റ്റില്‍. കാലുവ എന്നയാളാണ് പിടിയിലായത്. സുബോധ്കുമാറിന്റെ കൈയ്യിലും തലയിലും ഇയാള്‍ മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു.
സുബോധ്കുമാറിനെ കാലുവ വെട്ടിയതിന് ശേഷമാണ് മുമ്പ് അറസ്റ്റിലായ പ്രശാന്ത് നട്ട് ഇന്‍സ്പെക്ടറിന് നേരെ വെടിയുതിര്‍ത്തതെന്ന് പോലീസ് പറയുന്നു. പശുവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടതിന് ശേഷമാണ് ബുലന്ദ്ശഹറില്‍ കലാപം ഉണ്ടായത്.
ഇതിനിടയില്‍ ഇന്‍സ്പെക്ടര്‍ സുബോധ്കുമാറും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.സുബോധ്കുമാറിന്റെ മൃതദേഹം ഒരു വാഹനത്തില്‍ നിന്നാണ് കണ്ടെത്തിയത്.
Discussion about this post