അജിത് നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വാസത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വിട്ടത്.’വേട്ടി കട്ട്’എന്ന് തുടങ്ങുന്ന ഗാനം അജിത്ത് ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലാണ് ഡി ഇമ്മന്‍ ഒരുക്കിയിരിക്കുന്നത്. ശങ്കര്‍ മഹാദേവന് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
വീരം, വിവേകം, വേതാളം എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന് ശിവ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ഇരട്ട ഗെറ്റപ്പിലാണ് അജിത് ചിത്രത്തിലെത്തുന്നത്. മധുരയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.
Discussion about this post