തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനിലെ ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ പിഎസ്സി യോഗം അനുമതി നല്കി. കമ്പനി/ബോര്‍ഡ്/കോര്പ്പറേഷന് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയില്‍ നിന്നുമാണ് നിയമനം നടത്തുക. എന്നാല്‍, ഇങ്ങനെ മറ്റ് റാങ്ക് പട്ടികകളില്‍നിന്നു നിയമനം നല്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
ഓരോ വിജ്ഞാപനങ്ങള്‍ക്ക് അനുസരിച്ച് അതത് സ്ഥാപനങ്ങളിലേക്കു മാത്രമേ നിയമനം നല്‍കാവൂ. അല്ലാത്തപക്ഷം പുതിയ അപേക്ഷകരുടെ സാധ്യതകള്‍ നഷ്ടപ്പെടുകയായിരിക്കും ഫലം. നിലവിലെ റാങ്ക്പട്ടികകളില്നിന്നു മറ്റ് ഒഴിവുകളിലേക്കു നിയമനം നടത്താന്‍ ബാഹ്യസമ്മര്ദങ്ങളുണ്ടാകുമെന്നും അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു.
Discussion about this post