ഒരു രൂപ ഫീസ്! ആറ് പതിറ്റാണ്ടുകാലം നിസ്വാര്‍ഥ സേവനം; കാരുണ്യമുഖമായ ഡോക്ടര്‍ വിട പറഞ്ഞു, അനുശോചിച്ച് പ്രധാനമന്ത്രി
കൊല്‍ക്കത്ത: ആരോഗ്യരംഗത്തെ കാരുണ്യമുഖം, ബംഗാളിന്റെ 'ഒരു രൂപ ഡോക്ടര്‍' ഇനി ഓര്‍മ്മകളിലേക്ക്. ഡോ. സുഷോവന്‍ ബന്ദോപാധ്യായ് (84) അന്തരിച്ചു. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുവര്‍ഷമായി വൃക്കരോഗബാധിതനായിരുന്നു. ...