ലണ്ടന്‍: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കെതിരെ സ്റ്റേഡിയത്തില്‍ നിന്നും കാണികള്‍ മുസ്ലിങ്ങളെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ മെട്രോ പൊളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച നടന്ന ലിവര്‍പൂള്‍-വെസ്റ്റ് ഹാം മത്സരത്തിനിടയിലായിരുന്നു അധിക്ഷേപം. കോര്‍ണര്‍ എടുക്കുന്നതിനിടയിലായിരുന്നു സംഭവം. മതപരമായി അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അന്വേഷണം ആരംഭിച്ചത്. സലായുടെ വിശ്വാസത്തെ കളിയാക്കുന്ന വീഡിയോ മണിക്കൂറുകള്‍ക്കകം വൈറലായിരുന്നു.
വംശീയാക്രമണത്തെ അംഗീകരിക്കാനാവില്ലെന്ന് വെസ്റ്റ് ഹാം പ്രതിനിധി സംഭവത്തോട് പ്രതികരിച്ചു. നിറമോ, ഭാഷയോ വംശമോ ഒന്നും വെസ്റ്റ്ഹാമിന്റെ പരിഗണന വിഷയമല്ല. ലണ്ടന്‍ സ്റ്റേഡിയം എല്ലാവരേയും സ്വാഗതം ചെയ്യുന്നു. നടന്ന സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post