ലണ്ടന്‍: വിമാനയാത്രയ്ക്കിടെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സാലയുടെ തലോടല്‍ കാത്തിരിക്കുന്ന ഒരാളുണ്ട് താരത്തിന്റെ വീട്ടില്‍. സലയുടെ വളര്‍ത്തുനായ നാലയാണത്.
വീടിനു മുന്നില്‍ നിന്ന് ദൂരത്തേക്ക് നോക്കിനില്ക്കുന്ന നാലയുടെ ചിത്രം സാലയുടെ സഹോദരി റോമിനയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഈ ചിത്രം ഫുട്ബോള്‍ പ്രേമികളെ പിടിച്ചുലയ്ക്കുകയാണ്. സാലയുടെ പ്രിയങ്കരനായിരുന്നു അവന്. നാല നിന്നെ കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് റോമിന ഫേസ്ബുക്കില്‍ ഈ ചിത്രം പങ്കുവെച്ചത്.
അതേസമയം, സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഞായറാഴ്ച്ച രാത്രി ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ തിരച്ചില്‍ കണ്ടെത്തിയത്. ഈ അവശിഷ്ടത്തോടൊപ്പം ഒരു മൃതദേഹവുമുണ്ടായിരുന്നു. പക്ഷേ ഈ മൃതദേഹം സാലെയുടേതാണോ പൈലറ്റ് ഡേവിഡ് ഇബോട്ട്സണിന്റേതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഇരുവരുടേയും കുടുംബാംഗങ്ങളെ ബന്ധപ്പെടുമെന്ന് എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എ.എ.ഐ.ബി) വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Discussion about this post