ബി ടൗണിലെ താര മൂല്യമുള്ള യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് രണ്‍വീര്‍ സിങ്. ദീപികയുമായുള്ള വിവാഹവും ശേഷമുള്ള ഫോട്ടോഷൂട്ടുമെല്ലാം ഏറെ ആരാധക പ്രീതി പിടിച്ച് പറ്റിയിരുന്നു. ആരാധകരോടും നല്ല ബന്ധമാണ് നടന് പുലര്‍ത്താറുള്ളത്. എന്നാല്‍ കൂടുതലുള്ള താരത്തിന്റെ പ്രകടനങ്ങള്‍ സമ്മിശ്ര പ്രതികരണത്തിനും വഴിവെച്ചിട്ടുണ്ട്. പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഏത് അറ്റം വരെയും പോകും താരം. എന്നാല്‍ കൈവിട്ട കളിയായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്. പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചരണത്തിനിടെ ഉണ്ടായത് വലിയ അപകടമായിരുന്നു.
ഗല്ലി ബോയിയുടെ പ്രരണത്തിന്റെ ഭാഗമായി ലാക്മേ ഫാഷന്‍ വീക്കില്‍ പങ്കെടുത്തതാണ് രണ്‍വീര്‍. തന്റെ പ്രകടനം കഴിഞ്ഞ്, കാണികളുടെ ഇടയിലേയ്ക്ക് സിനിമാ സ്റ്റൈലില്‍ താരം എടുത്തുചാടി. പക്ഷെ ചാടം പിഴച്ചു. ആരാധകര്‍ക്ക് താരത്തെ പിടിക്കാനായില്ല. വലിയ ആള്‍കൂട്ടത്തില്‍ പെട്ടന്ന് ഉണ്ടായ തിരക്കില്‍ കുറച്ചുപേര്‍ വീണ് പരുക്കേല്‍ക്കുകയും ചെയ്തു. യുവതിയ്ക്ക് തലയില്‍ പരുക്ക് പറ്റി. യുവതിയുടെ ചിത്രം നിരവധി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതിന് മുമ്പും രണ്‍വീര്‍ ജനസാഗരത്തിലേക്ക് എടുത്ത് ചാടിയിട്ടുണ്ട്. ഗല്ലി ബോയിയുടെ മ്യൂസിക് ലോഞ്ചിലായിരുന്നു സംഭവം. അന്ന് പക്ഷെ ചാട്ടം പിഴച്ചില്ല. ആരാധകര്‍ താരത്തെ പൊക്കിയെടുത്തു. ഇത് ആവര്‍ത്തിക്കാന്‍ വേണ്ടിയാണ് ഇത്തവണയും രണ്‍വീര്‍ ചാടിയത്.
Discussion about this post