താരങ്ങള്‍ മുതല്‍ ഭിക്ഷയാചിക്കുന്നവനില് വരെ കലാകാരന്മാര് ഉണ്ടാകും. ചിലര്‍ അതിനെ പ്രയോജനപ്പെടുത്തും, മറ്റു ചിലര്‍ ആ കഴിവുകളെ ഉറക്കി കെടുത്തി പ്രാരാബ്ദങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ് ജീവിതം കരക്കെത്തിക്കുവാന്‍ ശ്രമം നടത്തുകയും ചെയ്യും. ഇപ്പോള്‍ അത്തരത്തില്‍ മൂടികിടന്ന ഒരു കലാകാരന്റെ കഴിവാണ് പ്രകടമാകുന്നത്.
തൊഴില്‍ സമയത്തെ ചെറിയ ഇടവേളയിലാണ് തന്റെ കഴിവ് പുറത്തെടുത്ത് ഏവരെയും മെട്രോ തൊഴിലാളി അമ്പരപ്പിക്കുന്നത്. നല്ല കിടിലന്‍ ഡാന്‍സാണ് ഇദ്ദേഹം കാഴ്ച വെച്ചത്. ഇയാളുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അതിശയിപ്പിക്കുന്ന മെയ് വഴക്കത്തിലൂടെയും ചുവടുകളിലൂടെയുമാണ് നൃത്തം.
ഈ വിഡിയോയ്ക്ക് ഇപ്പോള്‍ ആരാധകരും ഏറെയാണ്. അവിടെയുള്ള മറ്റ് തൊഴിലാളികളും ഈ ഡാന്‍സ് ആസ്വദിച്ച് ഇരിക്കുന്നുണ്ട്. കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. പ്രഭുദേവയും ഈ നൃത്തത്തിനു മുന്പില് ശിരസ് നമിക്കുമെന്നാണ് ചിലരുടെ അഭിപ്രായം. മൂണ്‍ വാക്കും മറ്റും അതിഗംഭീരമായെന്ന് മറ്റു ചിലരും കുറിക്കുന്നുണ്ട്. സംഭവം ഏതായാലും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.
Discussion about this post