തിരുവനന്തപുരം: കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു വന്നിരുന്നത്. എന്നാല്‍ അതില്‍ ഇത്തിക്കരപ്പക്കിയുടെ റോള്‍ മോഹന്‍ലാല്‍ അടിപൊളിയാക്കി എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. അദ്ദേഹത്തിന്റെ മെയ്വഴക്കത്തെ എല്ലാവരും അഭിനന്ദിച്ചു.
ചിത്രത്തില്‍ മോഹന്‍ലാല്‍ കാല് മുകളിലേക്ക് കയറ്റി വച്ചു നില്ക്കുന്ന ചിത്രം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇത്തരത്തില്‍ മോഹന്‍ലാലിന് മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. ചിറയിന്‍കീഴ് സ്വദേശിനിയായ സജ്ന നജാം മോഹന്‍ലാല്‍ ചെയ്ത അതേരീതിയില്‍ കാല് മുകളിലേക്ക് കയറ്റിവെച്ച് നില്ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ച രംഗം ജിമ്മില്‍ അനുകരിക്കുകയാണ് കൊറിയോഗ്രാഫറായ സജ്ന . നമുക്ക് ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്ത് കാണിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് സജ്ന ചിത്രത്തിനൊപ്പം കുറിച്ചു.
Discussion about this post