കാന്‍ബറ: പുഴയില്‍ നിന്ന് മീന്‍ പിടിച്ച് വലയിലാക്കുന്നതിന് മുമ്പ് ചൂണ്ടയില്‍ നിന്ന് കടിച്ചെടുത്ത മുതലയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ ഒരു നദിക്കരയിലാണ് സംഭവം. രണ്ടു പേര് ചേര്‍ന്ന് മീന്‍ നദിക്കരയിലിരുന്ന് ചൂണ്ടയിട്ട് മീന്‍പിടിക്കുകയായിരുന്നു.
അതേസമയം ചൂട്ടയില്‍ മീന്‍ കുടുങ്ങിയതോടെ ചൂണ്ടയില്‍ നിന്ന് മീനിനെ ലവയിലാക്കാന് ഒരുങ്ങുമ്പോഴാണ് മുതല നദിയില്‍ നിന്ന് കരയിലേക്ക് ഇഴഞ്ഞെത്തിയത്. തുടര്‍ന്ന് മീനിനെ കണ്ടതും ചൂണ്ടയില്‍ നിന്ന് കടിച്ചെടുത്ത് വായിലാക്കി. ടൂറിസം ടോപ്പ് എന്റ് എന്ന ഫേസ്ബുക്ക് പേജാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. കകടു നാഷണല്‍ പാര്‍ക്കിലൂടെ ഒഴുകുന്ന കാഹില്സിലാണ് സംഭവമെന്നാണ് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Discussion about this post