മദീന; മദീനയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് രണ്ട് പേര് മരിച്ചു. വെള്ളക്കെട്ടുകളിലും താഴ്വാരങ്ങളിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം യാന്പു, മദീന മേഖലകളില്‍ ഉണ്ടായത്.
നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. 100 ലധികം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി. പതിനാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പോലീസുമായി സഹകരിച്ച് മുന്‍ കരുതലെന്നോണം ആറ് റോഡുകള്‍ അടച്ചു. നിറഞ്ഞ താഴ്വാരകളിലൂടെ സാഹസികമായി മുറിച്ചു കടക്കാന്‍ ശ്രമിച്ചതാണ് കൂടുതല്‍ അപകടമുണ്ടാക്കിയത്. മഴദുരിത ബാധിത പ്രദേശങ്ങള്‍ എത്രയും വേഗം പൂര്‍വ സ്ഥിതിയിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോടും ശ്രമങ്ങള്‍ നടത്താന്‍ മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്മാന് ആവശ്യപ്പെട്ടു
Discussion about this post