റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കല്‍ കിഴക്കേചെവിടന്‍ അബ്ദുല്‍ മജീദ് മുസ്ലിയാരുടെ മകന്‍ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്.
ജിദ്ദയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്ലൈത്തിന് സമീപം മിനിലോറിയും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബാദുഷ ഓടിച്ച മിനിലോറി ട്രെയിലറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. ജിദ്ദ ജാമിഅ ഖുവൈസിലായിരുന്നു താമസിച്ചിരുന്നത്. ബാദുഷയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് പാറോപ്പടി സ്വദേശിയായ യുവാവിന് അപകടത്തില്‍ പരിക്കേറ്റു.















Discussion about this post