ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. ഒരാഴ്ചത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായില്‍ എത്തിച്ചതിനാണ് നടപടി.
48 മണിക്കൂറിനിടെയുള്ള പിസിആര്‍ ടെസ്റ്റിന് പുറമേ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പിസിആര്‍ ടെസ്റ്റ് കൂടി വേണം എന്നാണ് യുഎഇയുടെ ചട്ടം. വിലക്ക് വന്നതോടെ ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
Discussion about this post