ദുബായ്: സോഷ്യല്‍ മീഡിയയിലെ വ്യാജന്മാര്ക്ക് താഴിട്ട് യുഎഇ പോലീസ്. അയ്യായിരം വ്യാജ അക്കൗണ്ടുകളാണ് പോലീസ് പൂട്ടിച്ചത്. സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴി നടക്കുന്ന തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ പോലീസ് പ്രചാരണ പരിപാടികള്‍ക്കും തുടക്കം കുറിച്ചു.
പ്രമുഖ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ സ്മാര്‍ട്ട് സംവിധാനത്തിന്റെ സഹായത്തോടെയാണ് ഇത്രയും വ്യാജ അക്കൗണ്ടുകള്‍ക്ക് താഴിടാന്‍ സാധിച്ചതെന്ന് ദുബായ് പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് അറിയിച്ചത്.
ദുബായില്‍ ഈ വര്‍ഷം മാത്രം 126 ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പലപ്പോഴും പ്രതികളാകുന്നത് രാജ്യത്തിന് പുറത്തുള്ള യുവാക്കളാണ്. സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ‘ബിവേര്‍ ഓഫ് ഫാള്‍സ് അക്കൗണ്ട്’ എന്ന പേരിലാണ് ബോധവല്‍ക്കരണ പരിപാടികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
Discussion about this post