പ്യോങ്യാങ്: തികച്ചും വ്യത്യസ്തമായ ശിക്ഷയാണ് ഉത്തര കൊറിയയില്‍ ഉള്ളത്. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പിടിയിലായ ജനറലിനെയാണ് വിചിത്രമായ രീതിയില്‍ വധിച്ചത്.
ജെയിംസ് ബോണ്ട് സിനിമയിലെ മാതൃകയിലാണ് സൈനിക ജനറലിന്റെ വധശിക്ഷ നടപ്പാക്കിയത്.
ഭരണാധികാരി കിം ജോങ് ഉന്നിന്റെ തലസ്ഥാനത്തെ കൊട്ടാരത്തില്‍ തയ്യാറാക്കിയ പ്രത്യേക ടാങ്കില്‍ കൊലയാളി മല്‍സ്യങ്ങളെ വളര്‍ത്തുന്നുണ്ട്. ഈ ടാങ്കിലേക്ക് സൈനിക ജനറലിനെ ഇട്ടുകൊടുക്കുകയായിരുന്നുവത്രെ. സൈനിക ജനറലിന്റെ കൈകാലുകള്‍ വെട്ടിയെടുത്ത ശേഷമാണ് ടാങ്കിലേക്ക് ഇട്ടുകൊടുത്തത്. കൈകാലുകള്‍ വെട്ടിയതുമൂലമുള്ള പരിക്കാണോ മരണ കാരണമെന്ന് വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊന്ന ശേഷം ടാങ്കിലേക്ക് ഇട്ടതാണോ അതോ ജീവനോടെ മീനുകള്‍ക്ക് കൊടുത്തതാണോ എന്നതും വ്യക്തമല്ലത്രെ.
Discussion about this post