വാഷിംഗ്ടണ്‍: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്നു ജോസഫ് മാത്യു.
അതേസമയം അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 2,219 പേരാണ് അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 47,000 കവിഞ്ഞു. വൈറസ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ് അമേരിക്കയില്‍.
ബ്രിട്ടനില്‍ വൈറസ് ബാധമൂലം 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയില്‍ മരണം കാല്‍ലക്ഷം കടന്നു. ഇറ്റലിയില്‍ 437 ഉം സ്പെയിനില്‍ 435 ഉം പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം 544 പേരാണ് മരിച്ചത്. അതേസമയം കൊവിഡ് 19 വൈറസ് ഭീതി ഉടന്‍ ഒഴിയില്ലെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Discussion about this post