ബീജിങ്: വളരുന്ന സമൂഹത്തിലെ ഉയരുന്ന സ്റ്റാറ്റസിനു പിന്നാലെ ജീവിതരീതിയും മാറുന്നത് പതിവാണ്. അത് ധരിക്കുന്ന വസ്ത്രമായാലും കഴിക്കുന്ന ഭക്ഷണമായാലും. പണം എത്ര കൊടുത്താലും വൃത്തിയും വെടുപ്പും ഉള്ള സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാം.
അതിനായി ഫൈവ് സ്റ്റാല്‍ ഹോട്ടലുകളെ സമീപിക്കുന്നവരാണ് ഭൂരിഭാഗവും. സാധാരണ ഹോട്ടലുകളെ ഭൂരിഭാഗം മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യത്തിലേയ്ക്കാണ് കാലത്തിന്റെയും പരിണാമം. പക്ഷേ ഇപ്പോള്‍ ഫൈവ് സ്റ്റാല്‍ ഹോട്ടലിലെ വൃത്തിഹീനതയുടെ ഭീകരതയാണ് പുറത്ത് വരുന്നത്. ടോയ്ലെറ്റ് കഴുകി തുടയ്ക്കുന്ന ടൗവല്‍ കൊണ്ടാണ് കുടിക്കുന്ന ഗ്ലാസ് കഴുകുന്നത്.
ഹോട്ടലിലെ ഒരു ജീവനക്കാരിയാണ് ടോയ്ലെറ്റ് ടൗവല്‍ കൊണ്ട് പാത്രങ്ങള്‍ തുടച്ച് മിനുക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഫൈവ് സ്റ്റാല്‍ ഹോട്ടലിലെ വൃത്തി സമൂഹത്തിനു മുന്പില് വെളിപ്പെടുന്നത്. ചൈനയില്‍ തന്നെ ഉള്ള ഒരു ബ്ലോഗര്‍ ആണ് വിഡിയോ പുറത്തുവിട്ടത്. വിഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികള്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Discussion about this post