അന്നമനട: വാടകയ്ക്ക് കൊടുത്ത പഞ്ചായത്ത് കെട്ടിടത്തിലെ ചോര്‍ച്ചമൂലം ഉത്പന്നങ്ങള്‍ കുതിര്‍ന്ന് നശിക്കുന്നു. സപ്ലൈകോ വില്‍പ്പനയ്ക്കായി സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ച ഉത്പന്നങ്ങളാണ് ചോര്‍ച്ചയും ഈര്‍പ്പവും മൂലം നശിക്കുന്നത്. പഞ്ചായത്തിന്റെ മാര്‍ക്കറ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മുറികളിലായാണ് സപ്ലൈകോ.
ചെറിയ ഉള്ളി ചീഞ്ഞളിഞ്ഞനിലയിലാണ്. ഇതിലെ നല്ലതും ചീത്തയും വേര്‍തിരിച്ചുവേണം വില്‍പ്പന നടത്താന്‍. മോശമായത് തിരിച്ചയയ്ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, പലവ്യഞ്ജനങ്ങളുടെ സ്ഥിതി വ്യത്യസ്തമാണ്. ചോര്‍ച്ച രൂക്ഷമായതോടെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് വകുപ്പ് അധികൃതര്‍ പലവട്ടം രേഖാമൂലം പരാതി നല്‍കിയിട്ടും പഞ്ചായത്ത് ചെവിക്കൊള്ളുന്നില്ലെന്നാണ് അധികൃതരുടെ പരാതി. ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുന്ന സ്ഥലം എന്നനിലയില്‍ കെട്ടിടത്തിന്റെ ശുചിത്വത്തിനും സംരക്ഷണത്തിനും അടിയന്തര ശ്രദ്ധവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Discussion about this post