തിരുവനന്തപുരം: കുട്ടികളെ ഇരയാക്കി മണിചെയിന്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അതീവഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് പുതിയ തട്ടിപ്പ് രീതിയാണെന്നും കര്‍ശനമായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പോലീസ് ജാഗ്രത പാലിക്കും. അന്വേഷണം ഊര്‍ജിതമായി മുന്നോട്ട് കൊണ്ടു പോകുമെന്നും നിയമനിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി നിയമ സഭക്ക് ഉറപ്പ് നല്കി.
ചോദ്യോത്തരവേളയില്‍ മോന്‍സ് ജോസഫിന്റെ അടിയന്തിര ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Discussion about this post