മലപ്പുറം; കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാര്‍ ബിജെപിയാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതെന്നും, അഞ്ച് കൊല്ലത്തിനിടയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഇരുനൂറില്പരം എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പു കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. കോട്ടക്കലില്‍ നടന്ന കണ്‍വെന്‍ഷനില്‍ മന്ത്രി കെടി ജലീല്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
ആദ്യഘട്ട പ്രചരണത്തിന് സമാപനം കുറിച്ചുകൊണ്ടാണ് പൊന്നാനി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു.
Discussion about this post